കോട്ടയം : വാകത്താനത്ത് പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം വാകത്താനം ഭാഗത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് തിരിച്ചറിഞ്ഞത്. കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാംപറമ്പിൽ വർഗ്ഗീസിന്റെയും സുമയുടെയും മകൻ
അമൽ വർഗീസിൻ്റെ മൃതദേഹമാണ് തോട്ടിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതോടെ വാകത്താനം പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ആശുപത്രി മോർച്ചറിയിൽ എത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Advertisements


