കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ
കലാ സംസ്കാരിക
കൂട്ടായ്മയുടെ ഭാഗമായി
പ്രശസ്ത സംഗീത സംവിധായകൻ
എം.ബി ശ്രീനിവാസന്
സ്നേഹാഞ്ജലി
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
ഒക്ടോബർ 26 ഞായർ
3 പി എമ്മിന് പാട്ട് കുട്ടം
സ്നേഹദീപം സംഘടിപ്പിക്കുന്നു.
സ്നേഹദീപം പാട്ട് കൂട്ടം
ആറ്റാമംഗലം പള്ളി
വികാരി റവ. ഫാദർ
അഭിലാഷ് എബ്രഹാം വലിയവീട്ടിൽ
ഉദ്ഘാടനം ചെയ്യും.
ലഹരിയാകട്ടെ കല
എന്ന സന്ദേശം ഉയർത്തി കലാഭവൻ
സംഘടിപ്പിക്കുന്ന സ്നേഹദീപം
പാട്ട് കൂട്ടത്തിൽ
എം.ബി ശ്രീനിവാസൻ സംഗീതം ചെയ്ത ഗാനങ്ങൾ
കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി
കലാഭവൻ പ്രസിഡണ്ട്
എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും
അറിയിച്ചു.
Advertisements


