ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകള്‍ക്ക് വഴിയൊരുങ്ങിയാല്‍ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകള്‍. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മില്‍ ചൂടേറിയ ഫോണ്‍ സംഭാഷണം നടന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹോർമൂസിന് പുറത്തേക്കും മേല്‍നോട്ട പരിധി വ്യാപിപ്പിച്ചുള്ള ഇറാന്റെ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രതിഷേധത്തിന് കാരണമായേക്കും.
ദിവസങ്ങളെടുത്ത് സന്ദേശങ്ങളും മറുപടികളും പരസ്പരം കൈമാറുന്നത് മാറ്റി ഉടനടി പരസ്പര ആശയ വിനിമയം നടക്കുന്നു. ഇന്നലെ പാക് അഭ്യന്തര മന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലെത്തുകയാണ്. അമേരിക്ക – ഇറാൻ നേരിട്ടുള്ള ചർച്ചകള്‍ വീണ്ടും തുടങ്ങുന്നതിനുള്ള ധാരണയായാല്‍ പാക് സേനാ മേധാവി ഇറാനിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാല്‍ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ഇറാന്റെ 25 ശതമാനം മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു നല്‍കാനും എണ്ണ ഉപരോധത്തിന് മുപ്പത് ദിവസത്തെ ഇളവ് നല്‍കാനും സാധ്യതയെന്ന് ഇറാൻ അനുകൂലികള്‍ അവകാശപ്പെടുന്നു. ഹോർമൂസില്‍ ആധിപത്യം ഉറപ്പിക്കാൻ ഉറപ്പിച്ച് തന്നെയാണ് ഇറാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോർമൂസിന് പുറത്തും ഇറാന സേനയുടെ മേല്‍നോട്ട പരിധി നിശ്ചയിച്ച് ഇറാൻ പുതിയ മാപ്പ് പുറത്തിറക്കിയത് പ്രതിഷേധം ക്ഷണിച്ചു വരുത്തിയേക്കും. യുഎഇയുടെ ഫുജൈറ തീരത്തിന്റെ തെക്ക് ഭാഗം വരെയും ഉമ്മുല്‍ഖുവൈൻ തീരത്തിന്റെ ഭാഗങ്ങളും തങ്ങളുടെ മേല്‍നോട്ട പരിധിയിലാണ് ഇറാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹോർമൂസ് കടക്കാനുള്ള കപ്പലുകള്‍ തങ്ങളുടെ നിർദേശങ്ങളനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇറാനുമായി ചർച്ചകളുടെ വഴിയേ തന്നെ നീങ്ങാനുള്ള തീരുമാനത്തെ ചൊല്ലി ഡോണള്‍ഡ് ട്രംപും ബഞ്ചമിൻ നെതന്യാഹുവും തമ്മില്‍ ചൂടേറിയ ഫോണ്‍ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


