കോട്ടയം ജില്ലാ പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിന്റെ (ഡി- ഡാഡ്) ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പാലാ : സോഷ്യൽ പൊലീസിങ്  ഡിവിഷന്‍,  കോട്ടയം ജില്ലയിലെ ഡിജിറ്റൽ ഡഈ അഡിക്ഷൻ സെൻ്ററിൻ്റെ  നേതൃത്വത്തില്‍ പാലാ സബ് ഡിവിഷനിലെ ആശാവർക്കർമാർക്കായി  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അഡീഷണൽ എസ്.പി  ഇൻചാർജ് ജ്യോതി കുമാർ പി.  ഉദ്ഘാടനം നിര്‍വഹിച്ചു.  യോഗത്തില്‍  എഡി.എൻ.ഒ യാസ് മിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.  പാലാ മുനിസിപ്പല്‍ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം  മുഖ്യ പ്രഭാഷണം നടത്തി.  ഡി- ഡാഡ് പ്രൊജക്ട് കോ ഓർഡിനേറ്റർ  പ്രീതി, പ്രോജക്ട് പരിചയപ്പെടുത്തി.  ഡി-ഡാഡ് സൈക്കോളജിസ്റ്റ് സ്നേഹ, മൊബൈൽ അഡിക്ഷൻ ആൻ്റ് മെൻ്റൽ ഹെൽത്ത് എന്ന വിഷയത്തില്‍ ക്ലാസ്സ്‌ എടുത്തു. ഷൈൻ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പാല സബ് ഡിവിഷൻ്റെ  പരിധിയിലുള്ള 150 ഓളം ആശാവർക്കർമാർ ശില്പശാലയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles