കോട്ടയം : ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ IAS ഉദ്ഘാടനം ചെയ്തു. തൻ്റെ വിദ്യാഭ്യാസ കാലഘട്ടം ഒരു ഗവൺമെൻ്റ് സ്കൂളിലായിരുന്നു എന്നും , മികച്ച സൗകര്യങ്ങളുള്ള ഗവ സ്കൂളുകളാണ് നമുക്കുള്ളത് അവിടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. അവസരങ്ങൾ എല്ലാവർക്കും ഒരുപോലെയാണ് , അത് നമ്മൾ നന്നായി ഉപയോഗിച്ചാൽ ജീവിത ലക്ഷ്യം കൈവരിക്കാൻ സാധിക്കും. പെൺകുട്ടികൾ വിവാഹത്തെ അവസാന വാക്കായി എടുക്കരുത് സ്വന്തം കാലിൽ നിൽക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വം വിദ്യാഭ്യാസത്തിലൂടെയും കരിയറിലൂടെയും നേടിയെടുക്കുകയാണ് വേണ്ടത് എന്നും കുട്ടികളോട് പറഞ്ഞു.




വിരമിക്കുന്ന അധ്യാപിക ഹണി ജോൺ ടീച്ചറിന് കലക്ടർ ഉപഹാരം നൽകി , റിജനൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി എന്നിനെ ആദരിച്ചു. സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. വികസനകാര്യ സമിതി ചെയർമാൻ എസ് ഗോപകുമാർ സന്നിഹിതനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിൻസിപ്പാൾ മഞ്ജുള .സി , പി.ടി.എ പ്രസിഡൻ്റ് സതീഷ് എം. ജെ , അധ്യാപകരായ വിദ്യ പി നായർ , രാജശ്രീ കെ , ഹണി ജോൺ , സാജിത ബീഗം , ഷിബു വർക്കി , രേഖ കെ കെ എന്നിവരും അനധ്യാപകരായ ഷൈല ഷാഹുൽ , ബിനുജ ശങ്കർ , ബിന്ദു ഷാജി സ്നേഹൽ , അർച്ചന വിദ്യാർത്ഥിനി ശ്രേയസ് ലക്ഷ്മി എന്നിവർ സംസാരിച്ചു.


