കോട്ടയം : സമാധാനപരമായി വിജയാഹ്ലാദം നടത്തി കടന്നു പോയ യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫ് എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ കേരള കോൺഗ്രസ് എം പ്രവർത്തകർ പരാജയ ഭീതി കൊണ്ട് സ്റ്റീഫൻ ജോർജിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസിന്റെ വാഹനം അടിച്ചുതകർ കുകയും ചെയ്തതിൽ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. എൽഡിഎഫ് പ്രവർത്തകരുടെ അക്രമണത്തിൽy നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേൽകുകയുണ്ടായി. എൽഡിഎഫ് പ്രവർത്തകർക്ക് അഴിഞ്ഞാടാൻ അനുവദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവർത്തകർ ആത്മ സംയമനം പാലിച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർതകരെ ആക്രമിച്ചു എന്ന ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവന കളവാണ് എന്ന് യുഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.

