കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിന്റെ നേതൃത്വത്തിൽ കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ മേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ കെ. സന്തോഷ്കുമാർ മുഖ്യാതിഥിയായി. 25 കിലോഗ്രാം പ്രീമിയം ഡ്രൈ ഫ്രൂട്സും നട്ട്സും ചേർത്ത് 200 കിലോഗ്രാം കേക്ക് തയാറാക്കുന്നതിനുള്ള മിശ്രിതമാണ് തയ്യാറാക്കിയത് . പ്രിൻസിപ്പൽ വി. വിജിമോൾ, നോഡൽ ഐ.ടി.ഐ. പ്രിൻസിപ്പൽ ഷാന്റി സി.എസ് പങ്കെടുത്തു.
Advertisements


