44.04 കോടി രൂപ വരവും 42.41 കോടി ചിലവും; പനച്ചിക്കാടിന് 1.63 കോടി രൂപയുടെ മിച്ചബജറ്റ്

കോട്ടയം: വിവിധ മേഖലകള്‍ക്ക് കൈത്താങ്ങൊരുക്കി പനച്ചിക്കാട് പഞ്ചായത്തിന്  1.63 കോടി രൂപയുടെ മിച്ചബജറ്റ് ഭവന നിര്‍മ്മാണം , കൃഷി, വനിതാ ശിശു സംരക്ഷണം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, വയോജന സംരക്ഷണം തുടങ്ങി നിരവധിയായ മേഖലകളില്‍ പണം വകയിരുത്തിയിട്ടുണ്ട്. 44,04,82,547 കോടി രൂപയാണ് പ്രതീക്ഷിത വരവ്.42,41,04,829രൂപ ചിലവും 1,63,77,718 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

Advertisements

ഉല്‍പ്പാദന മേഖലയ്ക്ക് 2.23 കോടി, സേവനമേഖലയ്ക്ക് 10.49 കോടി, പശ്ചാത്തലമേഖലയ്ക്ക് 3.51 കോടി എന്നിങ്ങനെയാണ് വകയിരുത്തല്‍. പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സരിത കൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി സി ബഞ്ചമിന്‍ അദ്ധ്യക്ഷനായിരുന്നു.

Hot Topics

Related Articles