പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് Inizio ഫ്രഷേഴ്സ് ഡേ ഉദ്ഘാടനം ചെയ്തു ; ജാഗ്രത ന്യൂസ് എം ഡി രാകേഷ് കൃഷ്ണ ഉദ്ഘാടനം ചെയതു

പാമ്പാടി : പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് Inizio ഫ്രഷേഴ്സ് ഡേ ഉദ്ഘാടനം ചെയ്തു. പാമ്പാടിയിൽ നടന്ന യോഗം ജാഗ്രത ന്യൂസ് എം ഡി രാകേഷ് കൃഷ്ണ ഉദ്ഘാടനം ചെയതു. പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടറും ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് എം ഡിയും പ്രിൻസിപ്പലുമായ ഹിൽഡ വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. കുര്യൻ വർഗീസ് വടക്കേപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സിയ സാറാ വർഗീസ് സ്വാഗതം ആശംസിച്ചു. എം എൽ ടി വിഭാഗം ലക്ചററർ സി വി ഷാനിമോൾ നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles