തിരുവനന്തപുരം:പി.എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങിയെത്തും. കരടിന്റെ ഉള്ളടക്കം നേരത്തെ തന്നെ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.മുഖ്യമന്ത്രി അംഗീകരിച്ചതിന് പിന്നാലെ, പദ്ധതി നിർത്തിവച്ച വിവരം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇത്തരം പ്രധാന മന്ത്രിസഭാ തീരുമാനങ്ങളിൽ തുടർനടപടി കൈക്കൊള്ളുന്നത് സാധാരണ ചീഫ് സെക്രട്ടറിയാണ്. ഇന്നോ നാളെയോ കത്ത് അയയ്ക്കുമെന്നാണ് സൂചന.സി.പി.ഐയെ അനുനയിപ്പിക്കാൻ സ്വീകരിച്ച പ്രധാന നീക്കമായിരുന്നു പി.എം ശ്രീ പദ്ധതി നിർത്തിവെക്കുകയും അതിനെ കുറിച്ച് കേന്ദ്രത്തെ അറിയിക്കുകയും ചെയ്യുക എന്നത്.
വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയും സിപിഐ നേതാക്കളും തമ്മിലുള്ള തർക്കം അവസാനിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.എം ശ്രീയെ ചൊല്ലിയുണ്ടായ തർക്കത്തിന് വിരാമം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സിപിഐ നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അവസാനിപ്പിക്കാൻ ഇരുവിഭാഗവും ധാരണയിലെത്തി. സിപിഐ നേതാക്കളും യുവജന സംഘടനകളും (എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്) എതിരെ ഇനി പരാതി ഉന്നയിക്കേണ്ടതില്ലെന്ന തീരുമാനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നത്.എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവും സംഘടനയും ഖേദം പ്രകടിപ്പിച്ചതോടെ മന്ത്രി ശിവൻകുട്ടിയും പ്രശ്നം അവസാനിപ്പിക്കാനുള്ള നിലപാടിലേക്കെത്തി.
വിദ്യാഭ്യാസമന്ത്രിയുമായുണ്ടായ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിരുന്നു.ഇന്നലെ മന്ത്രി ശിവൻകുട്ടി പരസ്യമായി പറഞ്ഞത്, മന്ത്രി ജി.ആർ. അനിലും പ്രകാശ് ബാബുവും നടത്തിയ പ്രതികരണങ്ങൾ വേദനിപ്പിച്ചുവെന്നായിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വം പ്രശ്നം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുകയും, എ.ഐ.വൈ.എഫ് ഖേദം രേഖപ്പെടുത്തി വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതോടെ വിഷയത്തിന് വിരാമം ലഭിച്ചു.ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇന്ന് ശിവൻകുട്ടിയെ നേരിൽ കാണുമെന്നാണ് വിവരം.


