പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടി : വ്യവസായിയെ കബളിപ്പിച്ച് 15000 രൂപ ഗൂഗിൾ പേ വഴി തട്ടിയെടുത്തു : തിരുവനന്തപുരം സ്വദേശി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

കോട്ടയം: പോലീസുദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കുട്ടിക്ക് ചികിത്സാ സഹായമായി വ്യവസായിയുടെ ഫോണിൽ വിളിച്ച് ഗൂഗിൾ പേ മുഖാന്തിരം 15000/- രൂപാ ( പതിനയ്യായിരം രൂപ ) തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. തിരുവനന്തപുരം കിളിയൂർ വെള്ളറട, മന്ത്ര മൂർത്തി ക്ഷേത്രത്തിനു സമീപം സരോജ വിലാസം വീട്ടിൽ നിന്നും എറണാകുളം ജില്ലയിൽ കാലടി മുസ്‌ലിം പള്ളിയുടെ എതിർവശം വി വി ഐ പി കോംപ്ലക്സിൽ മൂന്നാം നമ്പർ റൂമിൽ വാടകക്ക് താമസിച്ചിരുന്ന ഡി. വിനീത് കുമാറിനെ (35) യാണ് ഗാന്ധിനഗർ പോലീസ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എസ് ഐമാരായ ജയപ്രകാശ് , സുശീലൻ പി ആ ർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് , സിപി ഒ അനൂപ് സുനു ഗോപി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. മേൽ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ ഇതേ തരത്തിൽ പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ പല സ്ഥലങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തിയതായി അറിവായിട്ടുണ്ട്, ഈ സംഭവങ്ങളിലും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Advertisements

Hot Topics

Related Articles