പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ച് മലങ്കരസഭ

ഫോട്ടോ : മലങ്കരസഭയുടെ പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനം നിരണം വലിയ പള്ളിയിൽ ഡോ. ജോസഫ് മാർ ദിവാന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിക്കുന്നു. ഫാ ജിജോ മത്തായി, ഫാ തോമസ് ജോർജ്, ഫാ. ഡോ. കുര്യൻ ഡാനിയേൽ, ഫാ. എൽദോ എലിയാസ്, ഫാ ഈപ്പൻ കുര്യൻ, , അഡ്വ. വർഗീസ് മാമൻ എം.എൽ.എ, അഡ്വ. ബിജു ഉമ്മൻ, ഫാ. ഷിബു തോമസ്, ജോൺ വാലയിൽ, തോമസ് എബ്രഹാം, ഫാ. ഷിബിൻ തോമസ് എന്നിവർ സമീപം

Advertisements

നിരണം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവർത്തനോദ്ഘാടനം നിരണം വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. സഭാ പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് പ്രസിഡന്റ്‌ ഫാ. ഡോ. കുര്യൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. നിരണം പള്ളിയുടെ പുനർനിർമ്മിച്ച ഉദ്യാനത്തിന്റെ സമർപ്പണ കർമ്മം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു. ഫലവൃക്ഷത്തൈ വിതരണം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മാ റോയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് ജോർജ്, ജോയിന്റ് സെക്രട്ടറി ലിന്റോ പോൾ, പരുമല സെമിനാരി മാനേജർ ഫാ. എൽദോ എലിയാസ്, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ്, ഫാ. ജിതിൻ അലക്സ്, പരിസ്ഥിതി കമ്മീഷൻ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ഷിബിൻ തോമസ് വർഗീസ്, സെക്രട്ടറി തോമസ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, നിരണം പള്ളി ട്രസ്റ്റി ജോൺ വാലയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles