ലഡാക്ക് കലാപം: പ്രക്ഷോഭ നേതാവ് സോനം വാങ്ചുക് അറസ്റ്റിൽ; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലഡാക്ക് :ലഡാക്കിന് സംസ്‌ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റുചെയ്തു. വാങ്ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്ത ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ.ബുധനാഴ്ച നടന്ന അക്രമാസക്ത പ്രതിഷേധത്തിൽ സുരക്ഷാസേന വെടിവച്ചപ്പോൾ നാല് പേർ കൊല്ലപ്പെടുകയും സൈനികരടക്കം 80ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലേയിലെ ബുദ്ധമത സംഘടനയായ “ലേ ഏപ്പെക്സ്ബോഡി”യുടെ യുവജന സംഘടന നടത്തിയ പ്രകടനത്തിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.വാങ്ചുക്കും മറ്റ് 15 പേരും സെപ്റ്റംബർ 10 മുതൽ 35 ദിവസത്തെ നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരസമരത്തിൽ പങ്കെടുത്ത രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

Advertisements

പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകൾ കലാപം അക്രമത്തിലേക്ക് വഴിമാറാൻ കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.സംഭവത്തിനു പിന്നാലെ വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ലഡാക്ക് സംഘടനയുടെ ലൈസൻസ് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടർന്ന് റദ്ദാക്കുകയും ചെയ്തു.നിലവിൽ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്. വാങ്ചുക്കിന്റെ പാക്കിസ്ഥാൻ യാത്രയും അന്വേഷണ പരിധിയിലാണെന്നാണ് സൂചന.“ലഡാക്കിന് വേണ്ടി സമരിക്കുമ്പോൾ അറസ്റ്റിലാകുന്നത് അഭിമാനകരമാണ്” – കഴിഞ്ഞ ദിവസം വാങ്ചുക് പ്രതികരിച്ചു

Hot Topics

Related Articles