കോഴിക്കോട്: ബേപ്പൂരില്‍ റിയാസ് വിജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ. മറിച്ചുസംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. അതേസമയം ബേപ്പൂരില്‍ വിജയം ഉറപ്പ് എന്ന് പി വി അൻവർ പറഞ്ഞു. 65000ത്തിന് മുകളില്‍ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്.
പൊതുമരാമത്ത് വകുപ്പില്‍ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി വി അൻവർ ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്. കോഴിക്കോട്ടെ എല്‍ ഡി എഫ് തോല്‍വിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതില്‍ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ പറഞ്ഞു.

