പുഷ്പവസന്തമൊരുക്കി തബീബിയ വീണ്ടും പുവണിഞ്ഞു

കുമരകം: സ്കൂൾ – കോളേജ് പഠനകാലത്തേക്കുറിച്ച് ഓർക്കുമ്പോൾ ഏതൊരു വിദ്യാർത്ഥിക്കും ഒരിക്കലും മറക്കാനാവത്ത മനസിൽ തങ്ങിനിൽക്കുന്ന ഏതങ്കിലും ഒരു ഓർമ്മ എങ്കിലും കാണുമെന്ന് പറയുന്നത് അന്വർത്ഥമാക്കുന്നതു പോലെയാണ് കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 25 വർഷക്കാലയളവിൽ പഠിച്ചിറങ്ങിയവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും , കാരണം മറ്റൊന്നുമല്ല സ്കൂൾ മുറ്റത്തെ പൂത്തുലഞ്ഞ് നിൽക്കുന്ന തബീബിയ മരം തന്നെ. 25 വർഷങ്ങളായി ഫെബ്രുവരി മാസത്തിൽ സ്കൂൾ മുറ്റത്തെ തബീബിയ പുഷ്പിക്കും. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന തബീബിയ മരം കുമരത്തെ സ്കൂൾ മുന്നത്ത് ഫെബ്രുവരി ആദ്യവാരം പുഷ്പിക്കും ഏതാനും ദിവസങ്ങൾ മാത്രം ഏകദേശം രണ്ടാഴ്ചക്കാലം മരത്തിൽ നിറയെ പൂക്കൾ ഉണ്ടാവും , ഒരു ദിവസം വിരിഞ്ഞ പൂക്കൾ അന്നു തന്നെ കൊഴിയുകയും അടുത്ത ദിവസം പുതിയ പൂക്കൾ ഉണ്ടാവുകയും ചെയ്യും.

Advertisements

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇലകൾ പോലും കാണാത്ത വിധം നിറയെ പൂക്കൾ ഉണ്ടായതായി സ്കൂൾ അധികൃതർ പറഞ്ഞു. തബീബിയ പൂത്തത് സോഷ്യൽ മീഡിയകളിൽ വൈറൽ ആയതോടെ, ഏതാനും ദിവസങ്ങൾ കൂടി മാത്രം നിലനിൽക്കുന്ന പുഷ്പവിസ്മയം കാണാനും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുവാനും ഫോട്ടോയും വീഡിയോയും എടുക്കുവാനും പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് കുമരകം ഗവ:ഹൈസ്കൂളിലേക്ക് എത്തുന്നത്.

Hot Topics

Related Articles