രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതി; രാഹുലിന്റെ മുൻകൂര്‍ ജാമ്യ ഹർജിയിൽ വിധി ഡിസംബർ 10ന്; അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പാലക്കാട്: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില‍ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ 10-ന് വിധി പറയും. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അനസ് വി. അദ്ധ്യക്ഷനായ കോടതിയാണ് ഹർജി പരിഗണിച്ചത്.വിചാരണ പൂർത്തിയാക്കിയ കോടതി, വിധി പ്രസ്താവിക്കുംവരെ പ്രതിയെ അറസ്റ്റ് ചെയ്യുകയോ മറ്റ് കടുത്ത നടപടികൾ സ്വീകരിക്കുകയോ പാടില്ലെന്ന് പൊലീസിന് നിർദേശം നൽകി.

Advertisements

പ്രതിഭാഗത്തിന്റെ വാദം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ അയച്ചതും പരാതിയിൽ പേര്, തീയതി, സ്ഥലം തുടങ്ങിയ നിർണ്ണായക വിവരങ്ങൾ വ്യക്തമാക്കാതിരുന്നതും രാഷ്ട്രീയ ഗൂഢാലോചനയുടെ ലക്ഷണങ്ങളാണെന്ന് രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.2023-ൽ ഏതോ ഹോംസ്റ്റേയിൽ പീഡനം നടന്നുവെന്ന അവ്യക്തമായ പരാതി, രാഹുല്‍ നേരിടുന്ന ആദ്യ കേസിൽ കോടതി പരിഗണന തുടങ്ങിയത് കഴിഞ്ഞാണ് ഉയർന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്റെ നിലപാട്

പരാതി യഥാർത്ഥമാണെന്നും, പരാതിക്കാരി വ്യക്തവും വിശദവുമായ മൊഴി നൽകിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ഐജി പൂങ്കുഴലി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഇപ്പോൾ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നിലയിലാണ്.ആദ്യ കേസിൽ ഹൈക്കോടതി താൽക്കാലിക സംരക്ഷണം നൽകിയിരുന്നുവെങ്കിലും, ഈ കേസിൽ രാഹുല്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

Hot Topics

Related Articles