മണിക്കൂറിൽ 110 കിലോമീറ്റർ വേഗം: സംസ്ഥാനത്ത് മൊൻതാ ചുഴലിക്കാറ്റ് രൂപപ്പെട്ടു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ‘മൊൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 28-ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്.ഒക്ടോബർ 28-ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടയ്ക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisements

കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്ര ന്യൂനമർദം തുടരുകയാണ്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് സൂചന.അടുത്ത അഞ്ച് ദിവസങ്ങൾക്കിടെ കേരളത്തിൽ നേരിയതോ ഇടത്തരംതോതിലുള്ള മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Hot Topics

Related Articles