ബുംറ ഒരു ‘ഫുട്ബോള്‍ കളിക്കാരൻ’ : വൈറലായി രാം ചരണിൻ്റെ നാക്ക് പിഴ : ട്രോളി സൈബർ ലോകം

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണിനുണ്ടായ നാക്കുപിഴക സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നു. പിന്നാലെ താരം ക്ഷമാപണവുമായി രംഗത്ത് എത്തി. തന്റെ പുതിയ ചിത്രമായ ‘പെദ്ദി’ എന്ന സിനിമയുടെ ഭോപ്പാലില്‍ നടന്ന ഗംഭീര സംഗീത പ്രകാശന ചടങ്ങിലാണ് താരത്തിന് അബദ്ധം പിണഞ്ഞത്. നടി ജാൻവി കപൂർ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ എന്നിവരുള്‍പ്പെടെയുള്ള അണിയറപ്രവർത്തകർ പങ്കെടുത്തിരുന്നു.

Advertisements

ചടങ്ങില്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ വിശേഷിപ്പിക്കാൻ അവതാരകന്‍ രാം ചരണിനോട് ആവശ്യപ്പെട്ടിരുന്നു. സച്ചിൻ ടെണ്ടുല്‍ക്കറുടെ കരിയറിനെ “ദൈർഘ്യമേറിയ ഐതിഹാസിക യാത്ര” എന്നും എം.എസ്. ധോണിയെ “ശാന്തനും കൂളും” എന്നും, വിരാട് കോഹ്‌ലിയെ “തീപ്പൊരി” എന്നും വിശേഷിപ്പിച്ച താരം രോഹിത് ശർമ്മയെക്കുറിച്ച്‌ “അവൻ എല്ലാവരുടെയും മനുഷ്യനാണ്” എന്നും പറഞ്ഞു. എന്നാല്‍, ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കവേ താരത്തിന് കായിക വിനോദങ്ങള്‍ മാറിപ്പോവുകയും ബുംറയെ ഒരു ‘ഫുട്ബോള്‍ കളിക്കാരൻ’ എന്ന് വിശേഷിപ്പിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാം ചരണിന് പറ്റിയ ഈ അബദ്ധത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ആരാധകർ താരത്തെ ട്രോളിയും മീമുകള്‍ പങ്കുവെച്ചും രംഗത്തെത്തി. തെറ്റ് തിരിച്ചറിഞ്ഞ താരം, ഉടൻ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ബുംറയോട് ക്ഷമാപണം നടത്തി. ” എനിക്ക് ചിലപ്പോള്‍ പേരുകള്‍ മാറിപ്പോകാറുണ്ട്. ബുംറജിയോട് ഈ അബദ്ധത്തിന് ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. വലിയ ആള്‍ക്കൂട്ടത്തിനും ആവേശത്തിനുമിടയില്‍ സംഭവിച്ചുപോയ തികച്ചും മാനുഷികമായ ഒരു തെറ്റാണത്”- രാം ചരണ്‍ എക്സില്‍ കുറിച്ചു.

ഇന്ത്യൻ ഫാസ്റ്റ് ബൗളറായ ബുമ്രയെ തനിക്ക് ഏറെ ബഹുമാനമാണെന്നും താൻ അദ്ദേഹത്തിന്റെ കളിയിലെ ഒരു വലിയ ആരാധകനാണെന്നും താരം കൂട്ടിച്ചേർത്തു.

Hot Topics

Related Articles