രേണു സുധിയ്ക്ക് നേരെ കടുത്ത പരാമർശങ്ങളുമായി അനുമോളുടെ വോയിസ് പുറത്ത് ; രേണുവിൻ്റെ പ്രശ്നം എന്താണെന്ന് എനിക്കു മനസിലാകുന്നില്ലെന്ന് അനുമോൾ 

കൊച്ചി: സുധിയുടെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റില്‍ ഉള്ളയാളാണ് അനുമോള്‍. എന്നാല്‍ ആ സൗഹൃദം അദ്ദേഹത്തിന്റെ ഭാര്യ രേണുവുമായി അനുവിന് ഉണ്ടോയെന്ന് ചോദിച്ചാല്‍ സംശയമാണ്. ഇരുവരും ഒരുമിച്ച്‌ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ മത്സരിച്ചുവെങ്കിലും ആദ്യത്തെ കുറച്ച്‌ ദിവസം ഇരുവരും തമ്മില്‍ ബോണ്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് രണ്ടുപേരും രണ്ട് വഴിക്കായി. ഇപ്പോഴിതാ രേണുവിന് എതിരെ അനു പ്രതികരിക്കുന്ന വോയ്സാണ് വൈറലാകുന്നത്.

Advertisements

താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മീഡിയ ചോദിക്കുമ്പോള്‍ വ്യക്തതയില്ലാത്ത മറുപടികള്‍ രേണു നല്‍കുന്നതിന് എതിരെയാണ് അനു പ്രതികരിച്ചത്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ വിപിനയുടെ യുട്യൂബ് ചാനലിലൂടെയാണ് വോയ്സ് പുറത്ത് വന്നത്. രേണുവിന്റെ പ്രശ്നമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അനു പറയുന്നു. രേണുവിനോട് ഏതെങ്കിലും ചേട്ടന്മാർ വന്ന് സുഖമാണോയെന്ന് ചോദിച്ചാലും അനുമോളുണ്ടല്ലോ അവരോട് അവർ മിണ്ടിയില്ല, ആ ഫങ്ഷന് വിളിച്ചില്ല എന്നിങ്ങനെ അനുമോളുമായി ബന്ധപ്പെടുത്തിയാകും രേണുവിന്റെ മറുപടി. രേണുവിനോട് രേണുവിന്റെ കാര്യം ചോദിച്ചാലും മറുപടി വരുന്നത് അനുമോളുമായി ബന്ധപ്പെടുത്തിയാകും. ഉറക്കത്തിലും രേണുവിന് അനുവിന്റെ പേര് മാത്രമെ ഉച്ചരിക്കാനുള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രേണുവും അനുവും തമ്മില്‍ പ്രശ്നമുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ബിന്നിയും അനുവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചാണ് രേണു കഴിഞ്ഞൊരു അഭിമുഖത്തിലും സംസാരിക്കുന്നത്. അനു ഒരു പരിപാടിക്കും പോകുന്നില്ലെന്ന തരത്തിലാണ് രേണുവിന്റെ മറുപടി. മുമ്പും ഇത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മീഡിയ എന്തെങ്കിലും ചോദിച്ചാല്‍ അനുമോളെ നെഗറ്റീവ് അടുപ്പിക്കാൻ എന്നതുപോലെ എന്തെങ്കിലും എടുത്തിടും. അനുവിനോട് അസൂയയും കുശുമ്പും രേണുവിന് അതിര് കടന്നോ?. രേണുവിന് തലകുത്തി നിന്നാല്‍ സ്വന്തം നാട്ടില്‍ ഒരു ആദരവ് കിട്ടുമോ?. എനിക്ക് തോന്നുന്നില്ല എന്ന് വിപിന പറയുന്നു. എന്തെങ്കിലും സ്വരചേർച്ച കുറവുണ്ടോയെന്ന് ചോദ്യം വരുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് പറയണം. അല്ലാതെ ബിന്നിയുടെ ഷോപ്പിന്റെ ഉദ്ഘാടനമാണ് ആ ഒരു ലോഞ്ചിന് അനുമോള്‍ പോയില്ല എന്ന കാര്യം അവിടെ പറയേണ്ട ആവശ്യം രേണുവിന് ഇല്ല.

ബിന്നി എന്നെ ഷോപ്പിന്റെ ലോഞ്ചിന് വിളിച്ചതാണ്. പക്ഷെ ആ ദിവസം നാട്ടില്‍ എന്റെ അമ്പലത്തില്‍ ഒരു പുരസ്കാര ദാന ചടങ്ങ് ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കണമായിരുന്നു. എന്നെ ക്ഷണിച്ചപ്പോള്‍ തന്നെ വരാൻ പറ്റില്ലെന്ന കാര്യം നൂബിനോടും ബിന്നിയോടും ഞാൻ പറഞ്ഞിരുന്നു. ബിഗ് ബോസ് ഇപ്പോഴും ഗെയിമായി കണ്ട് മനസില്‍ കൊണ്ടുനടക്കുന്ന ഒത്തിരിപ്പേരുണ്ട്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിന്റെ പേരില്‍ സമയം കളയുന്ന ഒരുപാട് പേരുണ്ട്. അവരോട് എനിക്ക് ഒന്നും പറയാനില്ല. രേണു ചേച്ചിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു. ഒരു പ്രശ്നവുമില്ലെന്നാണ് ഞാൻ അവർക്കെല്ലാം മറുപടി കൊടുത്തത്. പിന്നെ രേണു ചേച്ചിയോട് ചോദിക്കുന്നതിനുള്ള മറുപടിയാണ് കൊടുക്കേണ്ടത്. അനുവുമായി പ്രശ്നമുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അതിന് മറുപടി കൊടുക്കാതെ ആ ഫങ്ഷനില്‍ അനുവുണ്ടായിരുന്നോ?,

ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളുമായി അനുവിന് കോണ്‍ടാക്ടില്ല എന്ന തരത്തിലാണ് മറുപടി. ഇവർക്ക് എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു രേണുവിന് എതിരെ പ്രതികരിച്ച്‌ അനു പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയശേഷം അനുമോളുമായി സ്വര ചേർച്ച കുറവുണ്ടോ? എന്നാണ് രേണുവിനോട് അടുത്തിടെ മീഡിയോ ചോദിച്ചത്. 

ഞാൻ പറയട്ടെ… ഇന്ന് ബിന്നിയുടെ ഷോപ്പിന്റെ ഉദ്ഘാടനം നടക്കുകയാണ്. എല്ലാവരും പങ്കെടുക്കുന്നുണ്ട്. പക്ഷെ അനുമോള്‍ ഉണ്ടായിരുന്നുവോ?. എനിക്ക് അറിയില്ല. ബിന്നി എന്നെ ആ പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പക്ഷെ ആ സമയത്ത് ഞാൻ ഏറ്റ മറ്റൊരു പ്രോഗ്രാം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് പോയില്ല എന്നായിരുന്നു രേണുവിന്റെ മറുപടി. അനുവിനെ കുറിച്ച്‌ ചോദിക്കുമ്പോള്‍ ബിന്നിയെ വലിച്ചിടാതെ കൃത്യമായ മറുപടി നല്‍കുകയായിരുന്നു രേണു ചെയ്യേണ്ടിയിരുന്നതെന്നും വിപിന പറഞ്ഞു.

Hot Topics

Related Articles