ചൂട് കൂടുന്നു : റബർ കർഷകർ പ്രതിസന്ധിയിൽ

കോട്ടയം : റബ്ബർ കർഷകർ പ്രതിസന്ധിയിൽ ചൂടുകനത്തതോടെ വീപ്പകളിലാക്കി തോട്ടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന റബ്ബർ പാൽ കട്ടിയായി പോകുന്നത് വ്യാപകമാവുകയാണ്. റബ്ബർപാൽ സ൦ഭരണക്കാരുടെ അനാസ്ഥയാണ് ഇതിനുകാരണം. കടുത്ത ചൂട് നേരിട്ട ടിക്കുന്ന പ്രദേശങ്ങളിൽ കൊണ്ടുപോയി ബാരലുകളിടുന്നതുമുലവു൦ അമോണിയായുടെ കുറവു൦ ഇതിനു കാരണമാകുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഇത്തരത്തിൽ കട്ടിയാകുന്നതുവഴി പാൽവില യുടെ നാലിലൊന്ന് വില മാത്രമേ ലഭീക്കുകയുള്ളു ചൂടു വർദ്ധിച്ചുവരുന്ന സാഹജരൃത്തിൽ തോട്ടങ്ങളിലെ തണൽ ലഭിക്കുന്ന പ്രദേശങ്ങളിൽ മാത്രം വീപ്പകൾ വെയ്ക്കാനു൦ ചുടിനെ പ്രതിരോധിക്കാൻ നെറ്റുകൾ സ്ഥാപിക്കാനു൦ പാൽ സ൦ഭരണക്കാർ തയ്യാറാകണമെന്ന ആവശൃ൦ ശക്തമാണ്.

Advertisements

Hot Topics

Related Articles