ടി കെ ദിവാകരൻ, ബേബി ജോൺ അനുസ്മരണം നടത്തി

പത്തനംതിട്ട: ആർ എസ് പിയുടെ ആദ്യകാല നേതാക്കൾ ആയിരുന്ന ടി കെ ദിവാകരന്റെ 50 – മത് ചരമവാർഷികവും, ബേബി ജോണിന്റെ 17- മത് ചരമവാർഷികവും ആചരിക്കുന്നതിൻറെ ഭാഗമായി ആർ എസ്സ് പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ടി കെ ദിവാകരനെ അനുസ്മരിച്ച് ആർ എം ഭട്ടതിരിയും, ബേബി ജോണിനെ അനുസ്മരിച്ച് പൊടിമോൻ മാത്യുവും സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കെ പി മധുസൂദനൻ പിള്ള, സജി നെല്ലുവേലിൽ, എ എം ഇസ്മയിൽ, പി എം ചാക്കോ, ബി ശ്രീപ്രകാശ്, റ്റി സൗദാമിനി, ടി കെ ശ്യാമള, രാജി ദിനേശ്, രവി പിള്ള ,മിനി എബി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles