തിരുവനന്തപുരം: ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്ന് മുൻ മന്ത്രിയും യുഡിഎഫ് നയരൂപീകരണ സമിതിയംഗം ബാബു ദിവാകരൻ പറഞ്ഞു. കൊടുമൺ ശബരി വിമാനത്താവള അക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ ശബരി വിമാനത്താവളം കൊടുമൺ പ്ലാൻ്റെഷൻ സർക്കാർ റവന്യു ഭൂമിയിൽ നടപ്പാക്കും. എല്ലാവിധ അനുകൂല സാഹചര്യവും നിലനിൽക്കുന്ന കൊടുമണ്ണിൽ കൊണ്ടുവരാൻ സർക്കാർ തയാറാകാത്തതിൽ സർക്കാരിന് ഗുഡ ലക്ഷ്യം ഏവർക്കും അറിയാവുന്നത്. പൊതുജന വികാരം നടപ്പാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ, കലഞ്ഞൂർ പഞ്ചായത്ത് മെമ്പർ എസ്.പി. സജൻ, പഞ്ചായത്തംഗങ്ങളായ എ. വിജയൻ നായർ, എ.ജി. ശ്രീകുമാർ, വി.ആർ. ജിതേഷ് കുമാർ, അജികുമാർ രണ്ടാം കുറ്റി, ഫാ. തോമസ് മുട്ടുവേലിൽ കോറെപ്പിസ്കോപ്പ, ഫാ. പ്രഫ. ജോർജ് വർഗീസ്, ഫാ. ജോസഫ് സാമുവൽ തറയിൽ, പരിസ്ഥിതി സംരക്ഷണ ഹരിത വേദി ജില്ലാ പ്രസിഡൻ്റ് എ. സുസ്ലോവ്, റയിൽവേ ബോർഡ് റിക്രൂട്ട്മെൻ്റ് ബോർഡംഗം കമലൻ നന്ദനം, ഐഎൻടിയുസി അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുഴിവേലിൽ, രാജൻ സുലൈമാൻ, കർഷക സമിതി പ്രസിഡൻ്റ് ഗോപിനാഥൻപിള്ള, ആർ. പത്മകുമാർ, ജോൺസൺ കുളത്തും കരോട്ട്, സച്ചു രാധാകൃഷ്ണൻ , ടി. തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.