സ്കോട്ട്ലൻഡിന് എതിരെ മിന്നും ജയം നേടി ഇംഗ്ലണ്ട്: വിജയം അഞ്ച് വിക്കറ്റിന് 

കൊല്‍ക്കത്ത: ഐസിസി ടി20 ലോകകപ്പില്‍ സ്കോട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.സ്കോട്ലൻഡ് ഉയർത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്റണിന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 

Advertisements

ടോം ബാന്റണ്‍ 63 റണ്‍സാണ് എടുത്തത്. ജേക്കബ് ബേതല്‍ 32 റണ്‍സും സാം കരണ്‍ 28 റണ്‍സും സ്കോർ ചെയ്തു. സ്കോട്ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീല്‍, മൈക്കല്‍ ലീസ്ക്ക്, ഒലിവർ ഡേവിഡ്സണ്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറില്‍ 152 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കല്‍ ജോണ്‍സിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തില്‍ 49 റണ്‍സാണ് ബെറിംഗ്ടണ്‍ എടുത്തത്. 

മൈക്കല്‍ ജോണ്‍സ് 33 റണ്‍സാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റണ്‍സും ഒലിവർ ഡേവിഡ്ണ്‍ 20 റണ്‍സും എടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles