ഫോട്ടോ:ഷാഫിപറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ നടന്ന പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു
തലയോലപറമ്പ്: ഷാഫിപറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ നടന്ന പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സീതുശശിധരന്റെ
നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉദ്ഘാടനം ചെയ്തു. കെപിസിസിഅംഗം മോഹൻ ഡി. ബാബു, അഡ്വ.പി.പി.സിബിച്ചൻ, എം.കെ. ഷിബു,കെ.ഡി.ദേവരാജൻ. ജില്ലാ ഭാരവാഹികളായ കെ.കെ.കൃഷ്ണകുമാർ, മോനുഹരിദാസ്.
പി.കെ.ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു


