അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു ; ചെങ്കിക്കുന്നത്ത് അച്ഛനും മകനും ദാരുണാന്ത്യം
നഗരൂര്‍: ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് പുരയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പുരിയിടത്തിന് സമീപം താമസിക്കുന്ന കൊച്ചുണ്ണി , മകൻ അഖിൽ എന്നിവരാണ് മരിച്ചത് . രാത്രിയിൽ ഷോക്കേറ്റെന്നാണ് നിഗമനം. നാരായണൻ പോറ്റിയുടെ ഉടമസ്ഥതയിലുള്ള പുരിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്.
Advertisements
മരച്ചീനി കൃഷി ചെയ്തിരുന്ന സ്ഥലത്ത് പന്നി ശല്യത്തെ നേരിടാൻ കെട്ടിയതാണ് വൈദ്യുത വേലി. സ്ഥലത്ത് കൃഷിജോലി ചെയ്തിരുന്ന ഗോപാലനാണ് രാവിലെ പത്തു മണിയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. നഗരൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.


