14000 രൂപ മുടക്കി വാങ്ങിയ ഷൂ പത്ത് മാസത്തിനുള്ളിൽ പൊടിഞ്ഞു പോയി; സോഷ്യൽ മീഡിയയിൽ പരാതിയുമായി യുവാവ്; മാപ്പ് പറഞ്ഞ് കമ്പനി 

കൊച്ചി : വില നോക്കി സാധനം വാങ്ങുന്ന ധാരാളംപേർ നമുക്കിടയിലുണ്ടെങ്കിലും മറ്റുചിലർ വിലയെക്കാള്‍ അധികമായി ബ്രാൻഡിന് മുൻതൂക്കം നല്‍കുന്നു.ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയിലുള്ള വിശ്വാസമാണ് പലപ്പോഴും ചില പ്രത്യേക ബ്രാൻഡുകള്‍ തിരഞ്ഞെടുക്കാനായി ആളുകളെ പ്രേരിപ്പിക്കുന്നത്. ബ്രാൻഡഡ് ഉല്‍പ്പന്നങ്ങള്‍ ദീർഘനാളത്തേക്ക് ഉപയോഗിക്കാമെന്ന വിശ്വാസവും അതില്‍ പ്രധാനമാണ്. എന്നാല്‍, ആ വിശ്വാസത്തിന് വിപരീതമായി തനിക്കുണ്ടായ അനുഭവം തുറന്നുപറയുകയാണ് രാകേശ് ദയാനിയെന്ന യുവാവ്.

Advertisements

14000 രൂപ മുടക്കി വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ഷൂ പത്ത് മാസത്തിനുള്ളില്‍ പൊടിഞ്ഞുപോയെന്നാണ് യുവാവ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് തന്റെ അനുഭവം തുറന്നുപറഞ്ഞത്. ബിർക്കൻസ്റ്റോക്ക് ബ്രാൻഡിന്റെ ഷൂവാണ് യുവാവ് വാങ്ങിയത്. ഡല്‍ഹിയിലെ ഡിഎല്‍എഫ് പ്രൊമെനേഡിലുള്ള ബ്രാൻഡിന്റെ ഔട്ട്‌ലെറ്റില്‍ നിന്നാണ് താൻ ഷൂ വാങ്ങിയതെന്ന് രാകേശ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘14000 രൂപ വിലവരുന്ന ഷൂസ് 1000 രൂപ വിലക്കിഴിവിലാണ് വാങ്ങിയത്. ആറ് മാസം കഴിഞ്ഞയുടൻ ഷൂസിന്റെ തുന്നല്‍ പൊട്ടാൻ തുടങ്ങിയതോടെ ഔട്ട്‌ലെറ്റിലെത്തി പരാതിപ്പെട്ടു. എന്നാല്‍, ഷൂസിന് മൂന്ന് മാസത്തെ വാറന്റി മാത്രമാണുള്ളതെന്നാണ് കിട്ടിയ മറുപടി. പിന്നീട് ഒരു ചെരുപ്പുകുത്തിയാണ് ഷൂ തുന്നിക്കെട്ടി നല്‍കിയത്. വീണ്ടും മാസങ്ങള്‍ക്കകം ഷൂ പൊടിയാൻ തുടങ്ങുകയായിരുന്നു’- രാകേശ് പറയുന്നു.

തങ്ങളുടെ ഉല്‍പ്പന്നത്തിന് സംഭവിച്ച പോരായ്‌മയില്‍ ക്ഷമ ചോദിക്കുന്നതായും വിഷയം വിശദമായി പരിശോധിക്കുമെന്നും കമ്ബനി വീഡിയോയ്‌ക്ക് താഴെ കുറിച്ചു. എന്നാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പലരും പ്രതികരിക്കുന്നത്.

Hot Topics

Related Articles