തലയോലപ്പറമ്പ് : എസ്എൻഡിപി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 55017-ശാഖയിൽ നടന്ന സഹോദരനയ്യപ്പൻ കുടുംബയൂണിറ്റ് സംഗമവും വാർഷിക പൊതുയോഗവും ഉരിയരി ഉമാമഹേശ്വര ക്ഷേത്രാങ്കണത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അനിൽകുമാർ സർപ്പ പറമ്പിൽ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വിസി സാബു,ധന്യ പുരുഷോത്തമൻ, ഗൗതം സുരേഷ് ബാബു, അഡ്വ. ടിവി സുരേന്ദ്രൻ സി വി ദാസൻ, വിമലശിവാനന്ദൻ അമ്പിളിസനീഷ്,എം ആർ മണി ഭവൻ ജിതിൻ ബാബു ആര്യ മുരളി, ജി സോമൻ, സാബു കെ പി, വനജ ജോഷി എന്നിവർ പ്രസംഗിച്ചു. ചെയർമാൻ ധനേഷ് ദിനമണി സ്വാഗതവും കൺവീനർ സതീഷ് ഓ പി കൃതജ്ഞതയും പ്രകാശിപ്പിച്ചു. തുടർന്ന് ഭരണസമിതി തെരഞ്ഞെടുപ്പ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ദിനേശ് കെ ബിയുടെ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

