കോട്ടയം: എസ്.എൻ.ഡി.പി യോഗം 37-ാം നമ്പർ മര്യാതുരുത്ത് ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മാർച്ച് 22 ഞായറാഴ്ച രാവിലെ 10 ന് കോട്ടയം യൂണിയൻ ജോയിൻ കൺവീനർ വി ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനുവരി 01 മുതൽ 2025 ഡിസംബർ 31 വരെയുള്ള വരവ് ചെലവ് കണക്കും, 2025 ഡിസംബർ 31 ന് തീർത്ത ബാക്കി പത്രവും പ്രവർത്തന റിപ്പോർട്ടും ശാഖാ സെക്രട്ടറി ഒ. ജി. ഉല്ലാസൻ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം പൊതുയോഗം കണക്കും റിപ്പോർട്ടും അംഗീകരിച്ചു പാസാക്കി.
തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടപ്പടി നടത്തുന്നതിന് നിയമിച്ചിരുന്ന വരണാധികാരി സജീവ് ചെല്ലിത്തറ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച് ഫല പ്രഖ്യാപനം നടത്തുന്നതിനും മിനിറ്റ്സിൽ ചേർക്കുന്നതിനും നൽകിയ ലിസ്റ്റ് അദ്ധ്യക്ഷൻ വി ശശികുമാർ പൊതുയോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിന് ശാഖാ പ്രസിഡൻ്റ് ശ്രീ. കെ കെ മോഹനൻ സ്വാഗതവും നിയുക്ത സെക്രട്ടറി ടി എൻ സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാഖായോഗത്തിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ടി.എസ്.രാജേന്ദ്രപ്രസാദ് തോരണത്ത്, വൈസ് പ്രസിഡന്റ് സി. ആർ പൊന്നപ്പൻ, സെക്രട്ടറി ടി. എൻ സുരേഷ്, കമ്മറ്റി അംഗങ്ങളായി
അജയഭൂഷൻ, സുരേഷ് ബാബു, എം .എൻ രാജു, രാജേഷ് ടി.ആർ, രാജീവ് കെ.എൻ, ബിനീഷ് കുമാർ ടി. ടി, ലതികമ്മ സത്യപ്പൻ എന്നിവരെയും
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി കെ കെ വിശ്വനാഥൻ, ലളിതമ്മ ജയപ്രകാശ്, പുഷ്പ സേവി എന്നിവരെയും തെരഞ്ഞെടുത്തു.

