ശ്രീനാരായണ ധർമ്മപരിപാലനയോഗം ശാഖ നമ്പർ 28 ബി വാർഷിക പൊതുയോഗം നടത്തി ; വത്സമ്മ ശശി പ്രസിഡൻ്റ് ; സുജാ രമേശ് സെക്രട്ടറി

ചിങ്ങവനം : ശ്രീനാരായണ ധർമ്മപരിപാലനയോഗം ശാഖ നമ്പർ 28 ബി യുടെ പോഷക സംഘടനയായ വനിതാ സംഘം 48 ന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പന്റെ അധ്യക്ഷതയിൽ നടന്നു. വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശാഖാ പ്രസിഡണ്ട് രമേഷ് കെ.കെ. ആമുഖപ്രസംഗം നടത്തി. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി വത്സമ്മ ശശി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻറ് ശ്യാമള വിജയൻ, ശാഖാ സെക്രട്ടറി ജയമോൻ, ശാഖാ വൈസ് പ്രസിഡണ്ട് അജിമോൻ, വനിതാ സംഘം നോമിനി അനില തമ്പി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ യൂണിയൻ വനിതാ സംഘം നൽകിയ ആദരവ് നഗരസഭ കൗൺസിൽ മെമ്പർ ധന്യാ ഗിരീഷിന് കൈമാറി. വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് സുമാ സുരേഷ് സ്വാഗതവും, നിയുക്ത സെക്രട്ടറി സുജാ രമേശ് നന്ദിയും അറിയിച്ചു.

Advertisements

പുതിയ ഭരണസമിതി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡണ്ട് -വത്സമ്മ ശശി
വൈസ് പ്രസിഡണ്ട്- ഓമന സലു
സെക്രട്ടറി -സുജാ രമേശ്
ട്രഷറർ- ലതി രാജപ്പൻ

കമ്മിറ്റി അംഗങ്ങൾ

സുമ സുരേഷ്
ജൂലി
അനില രമേശ്
പെണ്ണമ്മ കുഞ്ഞൂഞ്ഞ്
കനകമ്മ

യൂണിയൻ വാർഷിക പ്രതിനിധികൾ

മിനി ഷാജി
ശോഭന ശശി
ഓമന സോമൻ

Hot Topics

Related Articles