സ്നേഹ തിരികളുമായി വാദേ ദൽമിനോ ശ്രശ്രൂഷ വാഴൂർ പള്ളിയിൽ: വിശ്വാസികൾക്ക് പുത്തൻ അനുഭവമായി

പുളിക്കൽ കവല:
ഒരു നൂറ്റാണ്ട് പിന്നിട്ട വാഴൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെഇടവക വിശ്വാസികൾക്ക് പുത്തൻ അനുഭവമായി വാദേ ദൽമീനോ ശുശ്രൂഷ. ഹാശാ ആഴ്ചയിൽ ഓശാന ഞായർ കഴിഞ്ഞു വരുന്ന സന്ധ്യയിൽ മലങ്കര സഭയിൽ ആചരിച്ചു വരുന്ന
വളരെ അപൂർവമായി നടത്തുന്ന ഈ ശുശ്രൂഷയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.

Advertisements

സഭയുടെ പരമാധ്യക്ഷൻ കൂടിയായ വലിയ ഇടയന്റെ പ്രധാന കാർമികത്വത്തിൽ നടത്തിയ ശുശ്രൂഷ, സ്നേഹത്തിൻറെ പ്രതീകമായിഎണ്ണ വറ്റി പോകാതെ സൂക്ഷിക്കണമെന്ന സന്ദേശത്തോടെ വിശ്വാസികൾ ആത്മ നിർവൃതിയിൽ ആയി .
സന്ധ്യാനമസ്കാരത്തിനും രാത്രി നമസ്കാരത്തിനും ശേഷം വിശ്വാസികൾ കത്തിച്ച തിരികളുമായി പ്രദക്ഷിണത്തിന് പങ്കാളികളായി. ഏറ്റവും പിന്നിലായി പരിശുദ്ധ കാതോലിക്കാ ബാവാ മരക്കുരിശുമായി വിശ്വാസികൾക്കൊപ്പം പള്ളിക്ക് വലം വെച്ച് പടിഞ്ഞാറ് വശത്തുള്ള പ്രധാന വാതിലിൽ എത്തി ഏവൻഗേലിയോൻ വായിച്ചു.
അതിനുശേഷം അടയ്ക്കപ്പെട്ട വാതിൽ തുറന്ന് ബാവായും വിശ്വാസികളും പള്ളിയിൽ പ്രവേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈബിളിലെ പത്ത് കന്യകമാരെഅനുസ്മരിച്ചു നടത്തിയ ശുശ്രൂഷയിൽ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് ഇടവക വികാരി ഫാ ബിറ്റു കെ മാണി സഹ വികാരി ഫാ.ജേക്കബ് ഫീലിപ്പോസ് എന്നിവർ സഹകാർമികരായി. യേശുക്രിസ്തു ആകുന്ന മണവാളനെ സ്വീകരിക്കാൻ സ്നേഹം ആകുന്ന എണ്ണയുമായി നോമ്പിൽ വിശ്വാസികൾ ഉണർന്നിരിക്കണം എന്ന് പരിശുദ്ധ ബാവ പറഞ്ഞു ബുദ്ധിയുള്ള കന്യകമാരെ പോലെ ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരുക്കപ്പെട്ട സമൂഹമായി പ്രവർത്തിക്കണമെന്ന് ബാവ ഓർമിപ്പിച്ചു

Hot Topics

Related Articles