ആലപ്പുഴ: ശോഭാ സുരേന്ദ്രൻ ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി വനിതാ നേതാവ് രംഗത്ത്. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ മുൻ വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായ ബിന്ദു വിനയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബിജെപി-സംസ്ഥാന നേതാക്കള്‍ക്കും പരാതി നല്‍കി.
ശോഭാ സുരേന്ദ്രന്റെ ഫോണ്‍ കോളിന്റെ ഓഡിയോയും ബിന്ദു പുറത്തുവിട്ടു. ശോഭയ്ക്കെതിരേ ബിന്ദു കഴിഞ്ഞദിവസം ഫേസ് ബുക്കില്‍ പോസ്റ്റിട്ടതു ചോദ്യംചെയ്താണ് സംഭാഷണം ആരംഭിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ പണം നല്‍കിയ സ്ത്രീക്കു പിന്നില്‍ ബിന്ദുവാണെന്നും ആലപ്പുഴ നമ്ബറിലുള്ള കാറിലാണ് അവർ വന്നതെന്നും സംഭാഷണത്തിനിടെ ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച വൈകിട്ടാണ് ശോഭാ സുരേന്ദ്രൻ തന്നെ ഫോണ്‍ ചെയ്തതെന്ന് ബിന്ദു പറഞ്ഞു. ശോഭയുടെ ധാർഷ്ട്യത്തിനു മുന്നില്‍ ബിജെപി നേതാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പരാതി നല്‍കിയശേഷം ബിന്ദു വിനയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആലപ്പുഴ ബിജെപിയില്‍ ശോഭയുടെ പക്ഷക്കാർ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടർന്ന് രാജീവ് ചന്ദ്രശേഖർ ഇടപെട്ടാണ് അവരെ മാറ്റിയതെന്നും ബിന്ദു പ്രതികരിച്ചു.

