കോട്ടയം : സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾ ഉന്മൂലനം ചെയ്യുക. ലഹരി ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ പോലീസിനെ അറിയിക്കുക. ലഹരി ഉപയോഗിക്കാതിരിക്കുക’ സ്പോർട്സ് ആണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്‌ദു റഹ്‌മാൻ നേതൃത്വം നൽകി മെയ് അഞ്ചിന് കാസർഗോഡുനിന്ന് ആരംഭിച്ച കിക്ക് ഡ്രഗ്‌സ് സന്ദേശ യാത്ര മെയ് 19 തിങ്കളാഴ്ച്ച കോട്ടയം ജില്ലയിൽ പര്യടനം നടത്തും.
കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ രാവിലെ 6 മണിക്ക് ചേർപ്പുങ്കൽ കവലയ്ക്ക് സമീപമുള്ള മാർസ്ലീവാ ഷോപ്പിങ്ങ് കോംപ്ലക്‌സിന് മുന്നിൽ നിന്ന് കായിക താരങ്ങളും ബഹുജനങ്ങളും ജനപ്രതിനിധികളും നേതൃത്വം നൽകുന്ന മാരത്തോൺ എം. പി ജോസ് കെ. മാണി ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8 മണിയോടുകൂടി പേരൂർ കവലയിൽ എത്തിച്ചേരുന്ന മാരത്തോണിനെയും ലഹരി വിരുദ്ധ സന്ദേശ യാത്രയെയും ബഹു സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പേരൂർ കവലയിൽ നിന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് അവസാനിക്കുന്ന വാക്കത്തോണിൽ മന്ത്രിമാർ എംപിമാർ, എംഎൽഎമാർ. ജനപ്രതിനിധികൾ സാംസ്ക്കാരിക നായകന്മാർ, മത സമുദായിക നേതാക്കൾ. അസോസിയേഷൻ പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, കായിക പരിശീലകർ, കായിക താരങ്ങൾ കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എൻ സി.സി എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുക്കും.
തുടർന്ന് ലഹരി വിരുദ്ധ സമ്മേളനവും, മാരത്തോൺ വിജയികൾക്കുള്ള സമ്മാനദാനവും അസോസിയേഷനു കളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. രാവിലെ 11 മണിക്ക് കളിക്കളം വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രൗണ്ട് സന്ദർശനവും കായിക ഉപകരണങ്ങളുടെ വിതരണവും ബഹു സ്പോർട്ട് വകുപ്പ് മന്ത്രി നിർവ്വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ കായിക മേഖലയിലെ പ്രമുഖരുമായി സ്പോർട്സ് വകുപ്പ് മന്ത്രി ചർച്ച നടത്തും.
വൈകിട്ട് 3.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടി യോടെ മന്ത്രിമാർ, എം.പിമാർ എം എൽഎമാർ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടർ. മുനിസിപ്പൽ ചെയർ പേഴ്‌സൺ, പോലീസ് എക്സൈസ് ഫോറസ്റ്റ് ഫയർ ഫോഴ്‌സ് തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥ പ്രമുഖർ, ജനപ്രതിനിധികൾ സാംസ്ക്കാരിക നായകന്മാർ, മത സമുദായിക നേതാക്കൾ അസോസിയേഷൻ പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, കായിക പരിശീലകർ, കായിക താരങ്ങൾ കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ. എൻ.സി.സി. എസ്.പി സി കേഡറ്റുകൾ എന്നിവരോടൊപ്പം തിരുനക്കര മൈതാനത്ത് സമാപിയ്ക്കുന്ന വാക്കത്തോണും സ്വീകരണവും സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ പ്രചാരണ യാത്രയ്ക്ക് മുന്നോടിയായി നാളെ മെയ് 18ന് ഞായറാഴ്ച ജില്ലയിലുടനീളം കളക്ട്രേറ്റിൽ നിന്ന് ആരംഭിയ്ക്കുന്ന സൈക്കിൾ റാലി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്ളാഗ് ചെയ്യുമെന്ന്ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ അറിയിച്ചു.


