കോട്ടയം:ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരു ശ്രേഷ്ഠഅവാർഡ് 2025 നായി ശ്രീല അനിൽ, ഹെഡ്മിസ്ട്രസ്സ് , സെന്റ് ജോർജസ് ഗവൺമെന്റ് , വി. എച്ച്.എസ് . എസ് പുതുപ്പള്ളി, തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപന രംഗത്തെ മികവിനൊപ്പം സാഹിത്യ സാംസ്‌കാരിക രംഗത്തും മറ്റ് വിവിധ മേഖലകളിലും നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ്, സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ അറിയിച്ചു. 36 വർഷമായി അധ്യാപികയും , സാഹിത്യകാരിയുമാണ് ശ്രീല ടീച്ചർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനുകാലികങ്ങളിൽ എഴുതുന്നതിനോടൊപ്പം നിഴലുകളുറങ്ങാത്ത വഴികൾ എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം, നവജ്യോതി ട്രസ്റ്റിന്റെ ഗുരുസപര്യ പുരസ്‌കാരം , സുഗതകുമാരി സ്മാരക സാഹിത്യ പുരസ്‌കാരം, വനിതാരത്‌ന പുരസ്‌കാരം മുതലായവ ലഭിച്ചിട്ടുണ്ട്. 2025 ഒക്ടോബർ 11 ന് 3 ന് തൃശ്ശൂൾ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്നും സാഹിത്യ, സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


