തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20ന് മുൻപ് പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സമ്പൂർണ ഒരുക്കങ്ങൾ നടക്കുന്നു.സംസ്ഥാനം വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനും ഇന്ന് ചർച്ച നടത്തി.തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) തദ്ദേശ തിരഞ്ഞെടുപ്പ് വരെ നീട്ടണമെന്നും, അതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
Advertisements


