കോട്ടയം സയൻസ് സിറ്റി യുടെ രണ്ടാം ഘട്ടം :പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ കേന്ദ്രനുമതിക്കായി സമർപ്പിക്കും : ജോസ് കെ മാണി എംപി

കോട്ടയം : കോട്ടയം സയൻസ് സിറ്റിയുടെ രണ്ടാം ഘട്ട പദ്ധതികൾക്കായി 35 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുവാൻ തീരുമാനമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജോസ് കെ.മാണിയുടെ സാനിധ്യത്തിൽ സയൻസ് സിറ്റിയിൽ ചേർന്നു. നൂതനമായ വിവിധ പദ്ധതികൾ യോഗം ചർച്ച ചെയ്തു.

Advertisements

നിലവിലുള്ള മൂന്ന് സയൻസ് ഗാലറികൾക്കു പുറമെ അത്യധുനികമായ ഏഴു ഗാലറികൾ കൂടി രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.എസ് .എസ്.ടി എം ഡയറക്ടർ, സെന്റർ ഫോർ മാനേജ്മന്റ് ഡെവലൊപ്മെന്റ് പ്രതിനിധികൾ, സയൻസ് സിറ്റി കോട്ടയം അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സയൻസ് സിറ്റിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുവാൻ സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്മെന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള പദ്ധതികൾ പൂർത്തീകരിക്കുവാൻ കഴിഞ്ഞ ബഡ്ജറ്റിൽ 30 കോടി ലഭ്യമാക്കിയിട്ടുടെന്നും അതിൽ 12 കോടിയുടെ പദ്ധതികൾ പാസ്സാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി എം പി അറിയിച്ചു.

Hot Topics

Related Articles