എറണാകുളം ശിവക്ഷേത്രം :ശ്രീകോവിൽ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ചെമ്പുപാത്രം;രത്ന-സ്വര്‍ണ വസ്തുക്കള്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ മഹാഗണപതിയുടെ ശ്രീകോവിൽ പുതുക്കൽ പ്രവൃത്തികൾക്കിടയിൽ മണ്ണിനടിയിൽ പുരാതന ചെമ്പുപാത്രം കണ്ടെത്തി. ആ ചെമ്പുപാത്രത്തിൽ സ്വർണ്ണരൂപങ്ങൾ, രത്നങ്ങൾ, പഞ്ചലോഹക്കഷണം, കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയം, ഓടിന്റെ കൊടിവിളക് എന്നിവ ഉൾപ്പെടുന്നതായി ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു.ശ്രീകോവിലിൽ ഗണപതിയോടൊപ്പം സുബ്രഹ്മണ്യനും കരിനാഗവും പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ, കാലക്രമേണ ദുര്‍ബലമാകുന്നതിനാല്‍ പുനരുദ്ധാരണത്തിന്റെ ആവശ്യകത ഉണ്ടായി. ചെമ്പുപാത്രത്തിലെ പ്രധാന രത്നം ഗോമേദകം, തേൻനിറത്തിലുള്ള ചെറിയ രെ ത്നമാണ്, തൂക്കം ഏകദേശം 340 മില്ലിഗ്രാമാണ്.കൊച്ചി ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് കമ്മിഷണർ (വാല്യുബിള്‍ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസർ രാമചന്ദ്രൻ, തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ.പിള്ള, കൂടാതെ തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാട് എന്നിവരും വസ്തുക്കൾ പരിശോധിച്ചു.

Advertisements

ശ്രീകോവിൽ പുനർനിർമ്മാണം പൂർത്തിയാകുമ്പോൾ ഈ കണ്ടെത്തലുകൾ വീണ്ടും ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനം.പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവിൽ മറ്റേതുമായി താരതമ്യപ്പെടുത്താൻ പറ്റാത്ത പ്രത്യേകതകളുള്ളതാണ്. ശ്രീകോവിലിലെ സുബ്രഹ്മണ്യപ്രതിഷ്ഠ ദംഷ്ട്രങ്ങളോടെ ക്രോധരൂപത്തിലാണ്, കൂടാതെ നാഗപ്രതിഷ്ഠ ചുറ്റമ്ബലത്തിനുള്ളിൽ ഉള്ളതും അപൂർവ്വമാണ്.

Hot Topics

Related Articles