തലയോലപ്പറമ്പ് : തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ത്തിലെ അഷ്ടമംഗല പ്രശ്ന പരിഹാര ക്രിയകളും അഷ്ടബന്ധ കലശവും സമാപിച്ചു.
Advertisements
അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മ കലശാഭിഷേകം എന്നിവയ്ക്ക് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തന്ത്രിമാരായ പ്രകാശൻ നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, വടശേരി പരമേശ്വരൻനമ്പൂതിരി, മേൽശാന്തി സുനിൽ, ബാബുനമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപദേശക സമിതി സെക്രട്ടറി എസ്.ശ്രീജിത്ത്, പ്രസിഡൻ്റ് ബി.അജിത് കുമാർ, വൈസ് പ്രസിഡൻ്റ് മധുസൂദനൻ നായർ,രവീന്ദ്രനാഥൻ നായർ,പ്രമോദ് സുഗുണൻ, ആർ.കെ.രാ ജേഷ്, നിഥിൻരാജ്, രാജേഷ് കുമാർ, കെ.എസ്.സാജുമോൻ, കെ.രാജേന്ദ്രകുമാർ, സദാശിവൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.


