തിരുനക്കര മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവം ഇന്ന്; ക്ഷേത്രത്തിൽ ഇന്ന് ദേശവിളക്ക്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രത്തിൽ ദേശവിളക്ക് നടക്കും. വൈകിട്ട് ആറിന് ക്ഷേത്രത്തിന്റെ കിഴക്കേഗോപുര നടയിൽ തിരുവതാംകൂർ രാജകുടുംബാംഗം റാണി ഗൗരിപാർവ്വതി ബായി ഭദ്രദീപം തെളിയിക്കും. തമ്പുരാട്ടിയ്ക്ക് ഭാരത് ആശുപത്രിയിലെ രേണുക വിശ്വനാഥൻ ഉപഹാരം സമർപ്പിക്കും. തുടർന്ന് മയൂരനൃത്തവും, നാദസ്വരവും, തവിലും അരങ്ങേറും. പടിഞ്ഞാറേനട ഭക്തജനസമിതിയും, ചൈതന്യ റസിഡൻസ് അസോസിയേഷനും, തിരുനക്കരക്കുന്ന റസിഡൻസ് വെൽഫെയർ അസോസിയേഷനും മറ്റു നടകളിൽ ദീപക്കാഴ്ച ഒരുക്കും. രാത്രി 08.30 ന് നൃത്ത്യതരംഗിണി നൃത്തവേദിയിൽ ആർഷാ ബൈജുവും സംഘവും നൃത്തം അവതരിപ്പിക്കും. രാത്രി 10.30 ന് കഥാപ്രസംഗം നടക്കും.

Advertisements

Hot Topics

Related Articles