കാണക്കാരിയിൽ യുഡിഎഫ് മുന്നേറ്റം: സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് കല്ലംമ്പാറയിൽ ഉജ്ജ്വല തുടക്കം

കാണക്കാരി: കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മണ്ഡലതല പര്യടനത്തിന്റെ രണ്ടാം ദിനത്തിന് കാണക്കാരിയിൽ ആവേശകരമായ തുടക്കം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കല്ലമ്പാറയിൽ നടന്ന ചടങ്ങിൽ ഡിസിസി സെക്രട്ടറി സുനു ജോർജ് പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നിരന്തരം പ്രവർത്തിക്കുന്ന അഡ്വ. മോൻസ് ജോസഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ കാണക്കാരിയിലെ വോട്ടർമാർ ഒന്നാകെ രംഗത്തിറങ്ങണമെന്ന് സുനു ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ജോയി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് എംഎൽഎ സ്വീകരണങ്ങൾക്ക് നന്ദി അറിയിച്ചു സംസാരിച്ചു.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, യുഡിഎഫ് നേതാക്കളായ ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ, എം. എൻ. ദിവാകരൻ നായർ, ബേബി തൊണ്ടാംകുഴി, ജെയിംസ് പുല്ലാപ്പള്ളി, സെബാസ്റ്റ്യൻ കടുവാക്കുഴി, റോയ് ചാണകപ്പാറ, ഒ. ആർ. വിജേഷ്, എം. സി. കുര്യാക്കോസ്, പി. യു. മാത്യു, വാസുദേവൻ നമ്പൂതിരി, ഷിജു പാറയിടുക്കിൽ,
സക്കറിയാസ് സേവ്യർ, മനോജ്‌ ഇടപ്പാട്ട്, ആശാമോൾ ജോബി, റ്റി. എസ്. ബാബു, സിൻസി ജെയ്സൺ, രതീഷ് എണ്ണശ്ശേരി, സെബാസ്റ്റ്യൻ ജോയി, ജാൻസി തോമസ്, റെജി ജോസഫ്, അഡ്വ. ജോസഫ് മുടക്കനാട്ട്, ജോബിൻ വി. മാണി, ജോസ്മോൻ മാളിയേക്കൽ, രാജു ഇമ്മാനുവൽ, സന്തോഷ്‌ കുളത്തനാൽ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പ്രസംഗിച്ചു.

കല്ലമ്പാറയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച പര്യടനം കാണക്കാരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ കാണക്കാരി ജങ്ഷനിൽ സമാപിച്ചു.

Hot Topics

Related Articles