കടുത്തുരുത്തി : യുഡിഎഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫിൻ്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം മാർച്ച് 18 ബുധൻ ഉച്ചകഴിഞ്ഞ് 3:30ന് കടുത്തുരുത്തി കേരള കോൺഗ്രസ് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ മാഞ്ഞൂർ മോഹൻകുമാർ അറിയിച്ചു.
കോൺഗ്രസ് (ഐ) രാഷ്ട്രീയകാര്യ സമിതി അംഗവും മുൻമന്ത്രിയുമായ കെ.സി ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സ്ഥാനാർത്ഥിയായി കടുത്തുരുത്തിയിൽ വീണ്ടും ജനവിധി തേടാൻ യുഡിഎഫും കേരള കോൺഗ്രസും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടർന്ന് അഡ്വ.മോൻസ് ജോസഫിന് യോഗത്തിൽ വച്ച് ആവേശോജ്വലമായ സ്വീകരണം നൽകുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ അഗസ്തി, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് , യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് വിവിധ ഘടകകക്ഷി നേതാക്കൾ പ്രസംഗിക്കുന്നതാണ്.

