ഇസ്രയേൽ-ഹമാസ് സമാധാന ചർച്ച: തീരുമാനം വൈകിയാൽ പ്രത്യാഘാതം ഉറപ്പ് ;കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

യുഎസ്: ഇസ്രായേലുമായുള്ള സമാധാന കരാറിൽ ഹമാസിനോട് വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് “പൊറുക്കില്ല” എന്ന് ട്രംപ് ശക്തമായ പറഞ്ഞിട്ടുണ്ട്.ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തിൽ പ്രതികരിച്ചില്ലെങ്കിൽ “എല്ലാ സാധ്യതകളും ഇല്ലാതാകും” എന്നും അറിയിച്ചാണ് മുന്നറിയിപ്പ് നൽകിയത്. ഇസ്രയേൽ താൽക്കാലികമായി ബോംബാക്രമണം നിർത്തിവെച്ചത് സമാധാന ചർച്ചകൾക്കും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്ന് ട്രംപ് വ്യക്തമാക്കി.ട്രംപിന്റെ 20-ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് പുറത്ത് വന്നത്.

Advertisements

ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്രയേൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്.ബന്ദികളെ മോചിപ്പിക്കാമെന്ന നിലപാട് ഹമാസ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പൂർണ്ണ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ് എന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഞായറാഴ്ച ഇന്ന് വൈകുന്നേരം വരെ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് ഹമാസിന് അന്തിമമായ സമയപരിധി നൽകിയിരിക്കുന്നത്.

Hot Topics

Related Articles