മാഡ്രിഡ് : ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ 40 ദിവസം നീണ്ട സൈനിക നീക്കത്തിന് താത്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചു. പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അടുത്ത നീക്കത്തെ കുറിച്ച് ‘ചൈനയുടെ നോസ്ട്രഡാമസ്’ എന്ന വിശേഷണം നേടിയ ചൈനീസ് അക്കാദമിക് വിദഗ്ദ്ധനായ ജിയാങ് ഷുക്കിൻ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപ്, ഇറാൻ അക്രമിക്കുമെന്ന ജിയാങ് ഷുക്കിൻറെ പ്രവചനം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ‘ചൈനയുടെ നോസ്ട്രഡാമസ്’ എന്ന വിശേഷണം ലഭിച്ചത്. അതിനാല്‍ തന്നെ ജിയാങ് ഷുക്കിൻറെ പുതിയ പ്രവചനത്തെയും ഏറെ കരുതലോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്.
ട്രംപ് കടുത്ത നടപടിക്ക് മുതിരും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസും ഇറാനും തമ്മിലുള്ള പുതിയ സാഹചര്യം ഡൊണള്‍ഡ് ട്രംപിനെ കൂടുതല്‍ കടുത്ത നിലപാടിലാക്ക് നയിച്ചേക്കാമെന്നാണ് ജിയാങ് ഷുക്കിൻറെ മുന്നറിയിപ്പ്. ആഗോള രാഷ്ട്രീയത്തെയും സംഘർഷങ്ങളെയും കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന പ്രവചന ചരിത്രം ( Predictive History) എന്ന പേരില്‍ അദ്ദേഹം നടത്തുന്ന യൂട്യൂബ് ചാനലൂടെയാണ് പുതിയ വെളിപ്പെടുത്തലും പുറത്ത് വന്നത്. ഇറാനെതിരെ യുഎസ് യുദ്ധം നയിക്കുമെന്നും എന്നാല്‍, ട്രംപ് പിന്നീട് ഈ യുദ്ധത്തില്‍ നിന്നും പിന്മാറുമെന്നും ജിയങ് പ്രവചിച്ചിരുന്നു. എന്നാല്‍, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും യുഎസ് കരസേന ഒടുവില്‍ ഇറാനിലേക്ക് കടക്കുമെന്നും അദ്ദേഹം ഇപ്പോള്‍ കൂട്ടിച്ചേർക്കുന്നു. വ്യോമാക്രമണത്തിലുടെ മാത്രം ഇറാനെ കീഴടക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ യുഎസ് കൂടുതല്‍ വലിയ സംഘർഷങ്ങള്‍ക്ക് ശ്രമിച്ചേക്കാമെന്നും ജിയാങ് കൂട്ടിചേർക്കുന്നു.

