ദേശീയ പുരസ്കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ ‘സക്ഷമ’ ആദരിച്ചു

വൈക്കം: ഭിന്നശേഷി സേവാ സംഘടനയായ സക്ഷമ കുടുംബാംഗവും ദേശീയ പുരസ്കാര ജേതാവുമായ പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയെ സക്ഷമ ആദരിച്ചു. വിജയലക്ഷ്മിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സക്ഷമ സംസ്ഥാന സെക്രട്ടറി ഓ. ആർ. ഹരിദാസ് ഉപഹാരം സമർപ്പിച്ചു.
പരിമിതികളെ ആത്മവിശ്വാസവും പ്രതിഭയും കൊണ്ട് അതിജീവിച്ച് ഭാരതീയ സംഗീതലോകത്തിന്റെ നെറുകയിലെത്തിയ വിജയലക്ഷ്മി ആയിരക്കണക്കിന് ആളുകൾക്ക് അതിജീവനത്തിന്റെ വലിയൊരു പ്രചോദനമാണെന്ന് ഉപഹാരം സമർപ്പിച്ചുകൊണ്ട് ഓ. ആർ. ഹരിദാസ് പറഞ്ഞു. സക്ഷമ കുടുംബാംഗമായ വിജയലക്ഷ്മിയുടെ ഈ നേട്ടം സംഘടനയ്ക്ക് വലിയ അഭിമാനവും സന്തോഷവും നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, ട്രഷറർ മനോജ് മംഗലത്ത്, വൈക്കം താലൂക്ക് സെക്രട്ടറി സത്യൻ, ജില്ലാ സമിതി അംഗങ്ങളായ രാജീവ് നമ്പിമഠത്തിൽ, രാധിക അനിൽ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles