വൈക്കം : ഇടയാഴം സുബ്രഹ്മ്ണ്യ ക്ഷേത്രത്തിലെ ഉൽസവം കൊടികയറി ആരംഭിച്ചു.
തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി യദുകൃഷ്ണൻ എന്നിവർ കൊടിയേറ്റിന് കാർമികത്വം വഹിച്ചു. അസിസ്റ്റൻഡ് ദേവസ്വം കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ കെടാവിളക്കിലും വെച്ചൂർ സുദർശനൻ കലാ മണ്ഡപത്തിലും ദീപം തെളിയിച്ചു. സബ് ഗ്രൂപ് ഓഫിസർ എസ്. അനിൽ കുമാർ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വെങ്കിടേശ്വരൻ കാവുമ്പള്ളിൽമഠം, ഗോപി പുളിന്തറയിൽ , വി.ടി.അശോകൻ , അമൽ കണിയാന്തറ എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
ഇന്ന്(24 -3-26) രാവിലെ 6 ന് പാരായണം 8 ന് ശ്രീബലി 12.30 ന് അന്നദാനം, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, സോപാന സംഗീതം, 6.30 നും 7.30 നും ഫ്യൂഷൻ തിരുവാതിര 8.15 ന് ഗാനസന്ധ്യ 25 ന് രാവിലെ 6ന് പാരായണം 12.30 ന് അന്നദാനം 5 ന് കാഴ്ച ശ്രീ ബലി, 6.30 ന് ഫ്യൂഷൻ തിരുവാതിര 8ന് തൃശൂർ സദ്ഗമയുടെ നാടകം – സൈറൺ

