വളയാറിലെ ആൾകൂട്ടക്കൊല;ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വാളയാർ:വാളയാറിൽ യുവാവിൻ്റെ ജീവനെടുത്ത ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് വാളയാറിൽ ഉണ്ടായത്. ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അതു പരിഷ്കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണു കത്തിലെ ആവശ്യം.കത്തിന്റെ പൂർണ്ണരൂപം കേരളത്തിൽ ആവർത്തിക്കില്ലെന്നു നാം കരുതിയ ആൾക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്.

Advertisements

അതും മധുവിന് ജീവൻ നഷ്ടമായ അട്ടപ്പാടിയിൽ നിന്നും ഏറെ അകലെയല്ലാത്ത സ്ഥലത്ത്. മോഷ്‌ടാവെന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളിയായ ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണിനെ ഒരു സംഘം ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മർദിച്ചത്. നാല് മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാം നാരായണിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് വാളയാറിൽ ഉണ്ടായത് എന്നതിൽ സംശയമില്ല. ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതുമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണം. കേരളത്തിന് അപമാനമുണ്ടാക്കിയ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവൻ നഷ്ടമായ രാം നാരായണന് നീതി ഉറപ്പാക്കണം. രാം നാരായണിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

Hot Topics

Related Articles