വിവാഹദിവസവും ജോലിയില്‍ മുഴുകി ; യുവാവിനെ അഭിനന്ദിച്ച് സ്ഥാപന ഉടമ : വധുവിൻ്റെ അവസ്ഥ ആലോചിക്കാൻ പറഞ്ഞ് നെറ്റിസൺസ്

സ്വന്തം വിവാഹദിവസവും ജോലിയില്‍ ശ്രദ്ധിക്കുകയും ലോഗിൻ ചെയ്യുകയും ചെയ്ത ജീവനക്കാരനെ അഭിനന്ദിച്ച്‌ കമ്പനി ഉടമ.വൻ വിമർശനവുമായി നെറ്റിസണ്‍സ്. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ട്രിപ്പിള്‍ വേല്‍’ എന്ന കമ്പനിയുടെ സഹസ്ഥാപകൻ എജെ ഓർബാക്കാണ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതോടെ ഇയാള്‍ക്കെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. തന്റെ ടീമിലെ ഒരു അംഗം വിവാഹദിവസം പോലും ഓണ്‍ലൈനില്‍ വന്നുവെന്നാണ് ഓർബാക്ക് പറയുന്നത്. വിവാഹത്തിനായി അവധിയിലായിരുന്നിട്ടും ജീവനക്കാരൻ സ്വമേധയാ ലോഗിൻ ചെയ്യുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

Advertisements

‘ആരും ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹം വന്നത്. തങ്ങള്‍ കെട്ടിപ്പടുക്കുന്ന പ്രോജക്റ്റിലുള്ള ആവേശം കൊണ്ടാണത്. അത്തരം പ്രതിബദ്ധത സ്പെഷ്യലാണ്’ എന്നാണ് ഓർബാക്ക് എക്സില്‍ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്. ‘വിവാഹം കഴിഞ്ഞു, ഞാൻ വീണ്ടും ഓണ്‍ലൈനിലുണ്ട്’ എന്ന് ജീവനക്കാരൻ മറുപടി നല്‍കുന്ന സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴില്‍ സ്ഥലങ്ങളിലെ വിവിധ സാഹചര്യങ്ങള്‍ എല്ലായ്പ്പോഴും ചർച്ചയാക്കാറുള്ള, വിശകലനം ചെയ്യാറുള്ള നെറ്റിസണ്‍സിന്റെ കണ്ണില്‍ ഈ പോസ്റ്റ് പെട്ടതോടെ നിരവധിപ്പേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. സംഗതി ജീവനക്കാരനെ പുകഴ്ത്തിക്കൊണ്ടാണ് ഉടമയുടെ പോസ്റ്റെങ്കിലും ഇത് വളരെ ടോക്സിക്കായ തൊഴില്‍ സാഹചര്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ആ യുവാവ് വിവാഹം ചെയ്തിരിക്കുന്ന പെണ്‍കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കൂ എന്നും ആളുകള്‍ പറയുന്നു. മാത്രമല്ല, ഈ വിവാഹജീവിതം നല്ലരീതിയില്‍ പോകുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചു. ആ ജീവനക്കാരനെ ഓർത്ത് അഭിമാനിക്കുകയല്ല, പകരം ലജ്ജിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നും ആളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വകാര്യജീവിതവും ജോലിയും തമ്മില്‍ കൃത്യമായ അതിർവരമ്പുകള്‍, കൃത്യമായ രീതിയില്‍ സൃഷ്ടിക്കേണ്ടതുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു.

Hot Topics

Related Articles