വൻ തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ്‌ മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി.

Advertisements

എസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. കാത്തിരുന്ന വിധിയെന്ന് വിദ്യാസാഗര്‍ പ്രതികരിച്ചു.

Hot Topics

Related Articles