ന്യൂഡൽഹി : കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് ഭാവി എന്താകുമെന്നും അദ്ദേഹം അടുത്ത ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്നൊക്കെയുള്ള ഒരുപാട് ചർച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഉയർന്നിരുന്നു .എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് വിരാടിന്റെ നിലവിലെ പ്രകടനം മറ്റ് ഫോർമാറ്റുകളില്‍ നിന്നും വിരമിച്ച വിരാട് ഏകദിനത്തില്‍ തന്റെ പ്രൈം ഫോമിലേക്ക് വീണ്ടും ഉയർന്നിരിക്കുകയാണ്.
വിരാട് തന്റെ ക്രിക്കറ്റിനെ പഴയത് പോലെ ആസ്വദിക്കുകയാണെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആർ അശ്വിൻ. വിരാട് പുതുതായി തന്റെ കളിയില്‍ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവൻ ഒന്നും ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു. അവൻ എന്താണ് മാറ്റിയതെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചു. വിരാട്ടിന് ഒരു മാറ്റവുമില്ല. അവൻ മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ല. തന്റെ ക്രിക്കറ്റ് ആസ്വദിക്കുക എന്ന തീരുമാനം എടുത്തിരിക്കുകയാണ് വിരാടിപ്പോള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂട്ടിക്കാലത്തുള്ള ബാറ്റിങ് മനോഭാവവും ഇത്രയും വർഷത്തെ അനുഭവവും കൂടിച്ചേർന്നാണ് നിലവില്‍ അവൻ കളിക്കുന്നതെന്ന് തോന്നുന്നു,’ അശ്വിൻ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ 91 പന്തില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സറുമുള്‍പ്പടെ 93 റണ്‍സ് നേടിയിരുന്നു മത്സരത്തില്‍ 301 റണ്‍സ് പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിന് വിജയം സ്വന്തമാക്കുകയും ചെയ്തു. വിരാട്ടായിരുന്നു കളിയിലെ താരം.


