കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിലേയ്ക്ക്; കോട്ടയത്തെ ആറ് നിയോജക മണ്ഡലങ്ങൾ നിർണ്ണായകം; ഏറ്റുമാനൂരിൽ യുഡിഎഫിനും കേരള കോൺഗ്രസിനും അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തും; ഞെട്ടിക്കുന്ന പ്രഖ്യാപനം ഈ ആഴ്ച തന്നെ

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിലേയ്ക്കു പോകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കോട്ടയം ജില്ലയിൽ ആറു നിയോജക മണ്ഡലങ്ങൾ നിർണ്ണായകം. ഏറ്റുമാനൂർ, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളാണ് നിർണ്ണായകമായി മാറിയിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലയിൽ ചങ്ങനാശേരിയും, കാഞ്ഞിരപ്പള്ളിയും, പൂഞ്ഞാറും കേരള കോൺഗ്രസ് എമ്മിന്റെ വൈശമാണ്. കടുത്തുരുത്തി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ എം.എൽ.എ മോൻസ് ജോസഫിന്റെ കൈവശവുമാണ്.

Advertisements

ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം യുഡിഎഫിലേയ്ക്ക് എത്തിയാൽ കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകൾ കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടേയ്ക്കും. നിലവിൽ പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലും, കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജും, ചങ്ങനാശേരിയിൽ ജോബ് മൈക്കിളുമാണ് കേരള കോൺഗ്രസ് എം.എൽ.എമാർ. പൂഞ്ഞാറിലും, കാഞ്ഞിരപ്പള്ളിയിലും കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ചങ്ങനാശേരി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച സീറ്റാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് എം വിജയിച്ച സീറ്റുകൾ യുഡിഎഫ് വിട്ടു നൽകാമെന്ന ധാരണയുണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ കേരള കോൺഗ്രസ് എം മത്സരിച്ചിരുന്ന പാലായും, ഏറ്റുമാനൂരും വിട്ടു നൽകിയേക്കുമെന്നും ധാരണയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂരിൽ നിലവിൽ സിപിഎം നേതാവ് മന്ത്രി വി.എൻ വാസവനാണ് എംഎൽഎ. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിന്റെ ഭാഗമായി എത്തിയാൽ ഏറ്റുമാനൂരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ജോസഫ് വിഭാഗം ഏറ്റുമാനൂർ വിട്ടു നൽകുമെന്നും സൂചന ലഭിക്കുന്നുണ്ട്.

നിലവിൽ പാലായിൽ യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന മാണി സി.കാപ്പനാണ് എം.എൽ.എ. യുഡിഎഫിലേയ്ക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എത്തിയാൽ മാണി സി.കാപ്പന് മുസ്ലീം ലീഗ് മറ്റൊരു സീറ്റ് വിട്ടു നൽകുമെന്നാണ് ചർച്ചകൾ. പാലായിൽ ജോസ് കെ.മാണി തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. കോൺഗ്രസിന്റെ പിൻതുണയോടെ പാലായിൽ മത്സരിച്ച് വിജയിച്ച് മന്ത്രിയാകാനാണ് ജോസ് കെ.മാണി ആഗ്രഹിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles