കുറവിലങ്ങാട്: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു. ജില്ലാ സപ്ലെ ഓഫീസർ സജനി ബി., താലൂക്ക് സപ്ലെ ഓഫിസർ സിന്ധു മോൾ കെ.എന്നിവർ ഇന്ന് ഉച്ചയോടെ കുറവിലങ്ങാട് മഠത്തിൽ നേരിട്ടെത്തി കാർഡ് കൈമാറി. ഇതു സംബന്ധിച്ച് ഉത്തരവ് മന്ത്രി ജി. ആർ അനിൽ നേരത്തേ നൽകിയിരുന്നു. സിസ്റ്റേഴ്സിന്റെ ദുരിത ജീവിത സാഹചര്യങ്ങൾ അറിഞ്ഞ മന്ത്രി മീനച്ചിൽ താലൂക്ക് സപ്ലെ ഓഫീസറെ ചുമതലപ്പെടുത്തിയതിൻപ്രകാരം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റേഷൻ കാർഡ് അനുവദിച്ചിരിക്കുന്നത്.
Advertisements


